Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം യു.എസിന്റെ മൂല്യങ്ങളുമായി ഒത്തുപോവില്ലെന്ന് പഠനം

വാഷിങ്ടണ്‍: ഇസ്‌ലാമിന്റെ മൂല്യങ്ങള്‍ യു.എസിന്റെ മൂല്യങ്ങളുമായി ഒത്തുപോവില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ന്യൂ അമേരിക്ക ഫൗണ്ടേഷനും അമേരിക്കന്‍ മുസ്‌ലിം ഇനീഷ്യേറ്റീവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. മറ്റു മതവിഭാഗക്കാരായ ആളുകളാണ് ഇസ്‌ലാം മതത്തിന് അമേരിക്കന്‍ മൂല്യങ്ങളുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് സര്‍വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

അതേസമയം, മൊത്തം ആളുകളുടെ പഠനത്തില്‍ 56 ശതമാനം ആളുകളും ഇസ്ലാമിന് അമേരിക്കന്‍ മൂല്യങ്ങളുമായി ഒത്തു പോകാന്‍ കഴിയുമെന്നാണ് പറയുന്നത്. 42 ശതമാനം ആളുകളാണ് കഴിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

60 ശതമാനം ആളുകളും യു.എസ് മുസ്‌ലിംകള്‍ക്ക് മറ്റുള്ളവരെപ്പോലെ ദേശസ്‌നേഹമുണ്ടെന്ന് വിശ്വസിക്കുമ്പോള്‍ 38 ശതമാനം ആളുകളും ദേശസ്‌നേഹമില്ല എന്നാണ് അഭിപ്രായപ്പെട്ടത്. അമേരിക്കയിലെ ഭൂരിഭാഗം ആളുകളും മുസ്‌ലിംകള്‍ക്കെതിരെ മതഭ്രാന്ത് ഉന്നയിക്കുന്നവരാണ്. 74 ശതമാനം വരുമിത്. 56 ശതമാനം ആളുകളും മുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദം പ്രചരിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നവരാണ്.

റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ കൂടുതലും ഇസ്ലാമിനെയും മുസ്ലിംകളെയും നെഗറ്റീവ് ആയി കാണുന്നവരാണെന്നും സര്‍വേയിലുണ്ട്. ഇവരില്‍ 71 ശതമാനം ആളുകളും ഇസ്ലാം അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് യോജിക്കുന്നതല്ലെന്നും 56 ശതമാനം റിപ്പബ്ലിക്കന്‍സും അവരുടെ അടുത്ത് പള്ളി നിര്‍മിക്കുന്നതില്‍ ആശങ്കാകുലരാണ്. തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ മത്സരിക്കുന്നതിലും ഇവര്‍ യോജിക്കുന്നില്ല.

Related Articles