Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ഷ്യന്‍ സൈനികര്‍ക്ക് നേരെയുള്ള ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്

കൈറോ: ഈജിപ്ഷ്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ശനിയാഴ്ചയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്. സിനായ് ഉപദ്വീപിലുണ്ടായ ആക്രമണത്തില്‍ 11 ഈജിപ്ഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സായുധ സംഘത്തോട് ചേര്‍ന്നുനില്‍ക്കുന്ന പോരാളികള്‍ക്കെതിരെ സിനായിലും സമീപ പ്രദേശങ്ങളിലും ഈജിപ്ഷ്യന്‍ സൈന്യം തുടരുന്ന വര്‍ഷങ്ങളുടെ പോരാട്ടത്തില്‍ ഏറ്റവും വലിയ നഷ്ടമാണിത്.

ഐ.എസ്.ഐ.എസ് പോരാളികള്‍ ഈജിപ്ഷ്യന്‍ സൈന്യത്തെ കൊലപ്പെടുത്തുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും പടിഞ്ഞാറന്‍ സിനായിലെ അവരുടെ കേന്ദ്ര കത്തിക്കുകയും ചെയ്തതായി സംഘം ഞായറാഴ്ച അഅ്മാഖ് സൈറ്റിലൂടെ അറിയിച്ചു. സൂയസ് കനാലില്‍ നിന്ന് കിഴക്ക് ഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇസ്മാഈലിയ പ്രവിശ്യയിലെ ഖന്‍തറ പട്ടണത്തിലാണ് ആക്രമണമുണ്ടായത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles