Current Date

Search
Close this search box.
Search
Close this search box.

അഞ്ചു വര്‍ഷത്തിനു ശേഷം ബഗ്ദാദിയുടെ വീഡിയോ പുറത്തു വിട്ടു

ബാഗ്ദാദ്: അഞ്ചു വര്‍ഷത്തിനു ശേഷം ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പുതിയ വീഡിയോ പുറത്തു വന്നു. കൊല്ലപ്പെട്ട തങ്ങളുടെ പോരാളികള്‍ക്ക് പകരം ചോദിക്കുമെന്നും പടിഞ്ഞാറിനെതിരായ യുദ്ധം തുടരുമെന്നും 18 മിനിറ്റുള്ള വീഡിയോവില്‍ ബാഗ്ദാദി പറയുന്നുണ്ട്. അതേസയം വീഡിയോ എന്നാണ് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല.

തിങ്കളാഴ്ച രാത്രിയാണ് ഐസിലിന്റെ അല്‍ ഫുര്‍ഖാന്‍ മീഡിയ വീഡിയോ പുറത്ത് വിട്ടത്. അല്‍ ഫുര്‍ഖാന്റെ ലോഗോയും അതില്‍ കാണുന്നുണ്ട്. ചുമരില്‍ ചാരിവെച്ച തോക്കിന് സമീപം തറയില്‍ ഇരിക്കുന്ന വീഡിയോവില്‍ കൂടെയുള്ള മൂന്നു പേരുടെ മുഖം അവ്യക്തമാണ്.

മാസങ്ങള്‍ നീണ്ട ബാഗൂസ് പോരാട്ടം അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. നേരത്തെ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അതിനാല്‍ തന്നെ വീഡിയോ പഴയതാണോ എന്നും സംശയമുണ്ട്.

Related Articles