Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് കഥകള്‍ അന്യായമായ മുസ്‌ലിം വേട്ടയിലേക്ക് നയിക്കരുത്: സോളിഡാരിറ്റി

കോഴിക്കോട്: ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മീഡിയകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഐ.എസ് കഥകളും ബന്ധങ്ങളും മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിലേക്ക് നയിക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. എന്‍.ഐ.എ പോലുള്ള ഏജന്‍സികള്‍ ഇത്തരം കഥകള്‍ മെനഞ്ഞ് ധാരാളം കേസുകളുണ്ടാക്കുകയും പല യുവാക്കളുടെയും വര്‍ഷങ്ങള്‍ തടവറയില്‍ നഷ്ടപ്പെടുത്തുകയും ചെയ്തതിന് ധാരാളം തെളിവുകളുണ്ട്.

ഏറ്റവും അവസാന സംഭവമായിരുന്ന പാനായിക്കുളം കേസ്, പൊലീസും മീഡിയകളും ചേര്‍ന്നുണ്ടാക്കിയ എല്ലാ കഥകളും വ്യാജമായിരുന്നെന്ന് കോടതിയില്‍ തെളിഞ്ഞു. എന്നാല്‍ നിരപരാധികളായ യുവാക്കള്‍ക്ക് അതിന്റെ പേരില്‍ വര്‍ഷങ്ങളാണ് നഷ്ടമായത്. ഇതേ അനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കാരണമാവുക. അതിനാല്‍ എല്ലാവരും ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

Related Articles