Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി അല്‍ ഖാദിമി

ബാഗ്ദാദ്: ഭരണപ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവുമായി മുസ്തഫ അല്‍ ഖാദിമി രംഗത്ത്. ഇറാഖ് ഇന്റലിജന്‍സ് മേധാവിയായ ഖാദിമി കഴിഞ്ഞ രണ്ടു മാസത്തിനിടെ പ്രധാനമന്ത്രി പദത്തിലേക്ക് നാമകരണം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ്.

നേരത്തെ ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി അദ്നാല്‍ അല്‍ സുര്‍ഫിയെ പ്രസിഡന്റ് ബര്‍ഹാം സാലിഹ് നാമനിര്‍ദേശം ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അല്‍ സുര്‍ഫി രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഖാദിമി ഈ സ്ഥാനത്തേക്ക് എത്തുന്നത്. രാജ്യത്ത് മാസങ്ങളായി രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ നിയുക്ത പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് അല്ലവി തന്റെ പദവിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Related Articles