Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് അധിനിവേശ നായകന്‍; പവലിനെ കുറ്റപ്പെടുത്തി ഇറാഖികള്‍

ബഗ്ദാദ്: യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കൊളിന്‍ പവലിന്റെ മരണ വാര്‍ത്തയോട് ഇറാഖികള്‍ പ്രതികരിക്കുന്നത് കടുത്ത ശൈലിയിലാണ്. 2003ല്‍ യു.എന്‍ സുരക്ഷാ സമിതിക്ക് മുന്നില്‍ നശീകരണോന്മുഖമായ ഇറാഖ് അധിനിവേശത്തെ ന്യായീകരിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥനെന്ന ചിത്രമാണ് ഒരുപാട് ഇറാഖികള്‍ പങ്കുവെക്കുന്നത് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ജമൈക്കന്‍ അഭയാര്‍ഥിയുടെ മകനായിരുന്ന കൊളിന്‍ പവല്‍ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. കോവിഡ്-19 ബാധിച്ച് തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. 84 വയസ്സായിരുന്നു. ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ ഭരണകാലത്ത് സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന കൊളിന്‍ പവലിന് 2003ലെ അധിനിവേശത്തില്‍ കൃത്യമായ ഉത്തരവാദിത്തമുണ്ടെന്ന് ഇറാഖികള്‍ ഇപ്പോഴും വിശ്വസിക്കുന്നു. അതാണ് രാജ്യത്ത് ദശാബ്ദങ്ങളുടെ അരാജകത്വത്തിനും, അക്രമണത്തിനും, മരണത്തിനും വഴിമരുന്നിട്ടത്. സദ്ദാം ഹുസൈന്‍ മാരകമായ നശീകരണായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് ആഗോള ഭീഷണിയാണെന്ന് കാണിച്ച് കൊളിന്‍ പവല്‍ അധിനിവേശത്തെ യു.എന്നില്‍ ന്യായീകരിച്ചത് ഇറാഖികള്‍ക്ക് മറക്കാന്‍ സാധ്യമല്ല.

അയാള്‍ കള്ളം പറഞ്ഞുവെന്ന് ഇറാഖ് എഴുത്തുകാരിയായ മറിയം കുറ്റപ്പെടുത്തി. ദൈവം അദ്ദേഹത്തിന് മേല്‍ വിധി നടപ്പിലാക്കട്ടെ. അതുപോലെ, അദ്ദേഹത്തെ പിന്തുണക്കുകയും, സഹായിക്കുകയും, കൂടെനിന്നവരെയും -ഇറാഖ് മാധ്യമപ്രവര്‍ത്തകന്‍ സൈഫ് സലാഹ് അല്‍ഹീതി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും, യു.എസ്, ലോക നേതാക്കളില്‍ നിന്ന് അനുശോചനങ്ങളും, ആദരാജ്ഞലികളും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles