Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: അസ്സ്വദര്‍ ബ്ലോക്കിലെ 73 എം.പിമാര്‍ രാജിവെച്ചു

ബഗ്ദാദ്: ശീഈ നേതാവായ മുഖ്തദ അസ്സ്വദറിന്റെ ബ്ലോക്കില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ ഞായറാഴ്ച രാജി സമര്‍പ്പിച്ചതായി പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബൂസി അറിയിച്ചു. രാജ്യത്ത് എട്ട് മാസമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാനുള്ള അസ്സ്വദര്‍ ബ്ലോക്കിന്റെ നീക്കമാണിത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അസ്സ്വദര്‍ ബ്ലോക്കിലെ പ്രതിനിധികളായ ഞങ്ങളുടെ സഹോദരീസഹോദന്മാരുടെ രാജിവെക്കാനുള്ള ആവശ്യം ഞങ്ങള്‍ വൈമനസ്യത്തോടെ സ്വീകരിച്ചു -മുഹമ്മദ് അല്‍ ഹല്‍ബൂസി ട്വിറ്ററില്‍ കുറിച്ചു. അസ്സ്വദര്‍ ബ്ലോക്കിലെ 73 അംഗങ്ങളില്‍ നിന്ന് രാജി സ്വീകരിച്ചതിന് ശേഷം അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

ഇറാഖ് പാര്‍ലമെന്റിലെ വലിയ കക്ഷിയായ അസ്സ്വദര്‍ ബ്ലോക്കിലെ എം.പിമാരോട് രാജിവെക്കുന്നതിനുള്ള രേഖകള്‍ തയാറാക്കാന്‍ മുഖ്തദ അസ്സ്വദര്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റ് അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കമാണിതെന്ന് അസ്സ്വദര്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ് പ്രക്ഷുബ്ധമാണ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles