Current Date

Search
Close this search box.
Search
Close this search box.

ജോലി ആവശ്യപ്പെട്ട് ഇറാഖില്‍ ആയിരക്കണക്കിന് ബിരുദധാരികള്‍ പ്രക്ഷോഭത്തില്‍

ബാഗ്ദാദ്: ഇറാഖില്‍ ജോലി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ബിരുദധാരികള്‍ തെരുവിലിറങ്ങി. വിവിധ സര്‍വകലാശാലകളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ നിരവധി യുവതി-യുവാക്കളാണ് തൊഴില്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. ബാഗ്ദാദിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിവിധ മന്ത്രാലയങ്ങളുടെയും മുന്നിലാണ് ഇവര്‍ ടെന്റ കെട്ടി പ്രതിഷേധ സമരം ആരംഭിച്ചത്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 22 ശതമാനമാണ്. ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. എന്നാല്‍ ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നില്ല. ഇതിനായി കാര്യമായി ആസൂത്രണം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. പതിറ്റാണ്ടുകളായുള്ള സംഘര്‍ഷം മൂലം രാജ്യത്ത് വിദേശ നിക്ഷേപം ഇല്ല. വര്‍ഷങ്ങളായി രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധം മൂലം ഇറാഖിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles