Current Date

Search
Close this search box.
Search
Close this search box.

പ്രതാപം മായുന്ന ഇറാഖിലെ പരമ്പരാഗത വള്ളങ്ങളുടെ വിശേഷങ്ങള്‍- ചിത്രങ്ങള്‍ കാണാം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ടൈഗ്രീസ് നദിയിലൂടെ മരം കൊണ്ട് നിര്‍മിച്ച വള്ളങ്ങള്‍ തുഴഞ്ഞു പോകുന്ന ഇറാഖി യുവാക്കള്‍ ഇറാഖിന്റെ പ്രതാപവും പാരമ്പര്യവും വിളിച്ചോതുന്ന കാഴ്ചയാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഈ മേഖല ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. ചൂരല്‍ വള്ളികള്‍ കൊണ്ടും മരം കൊണ്ടും നിര്‍മിക്കുന്ന നീളന്‍ വള്ളങ്ങള്‍ ‘മഷൂഫ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.

നേരത്തെ ഇറാഖിന്റെ തെക്കന്‍ അരുവികളിലും ചതുപ്പുനിലങ്ങളിലും ഒരു സാധാരണ കാഴ്ചയായിരുന്നു ഇവ.എന്നാല്‍ ആധുനികവും മോട്ടോര്‍ ഘടിപ്പിച്ചതുമായ ബോട്ടുകളുടെ വരവ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കടുത്ത വരള്‍ച്ച മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ഇറാഖിലെ ജലപാതകള്‍ കൂടുതല്‍ ഭീഷണി നേരിടുന്നതുമെല്ലാം ഈ മേഖലക്ക് തിരിച്ചടിയായി.

നാലോ അഞ്ചോ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന ഇറാഖിന്റെ നാഗരികതയുടെ ഒരു പ്രധാന വശത്തെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സംഘവും ഇവിടെയുണ്ട്. അത്തരത്തില്‍ ഒരാളാണ് സഫീന പ്രൊജക്റ്റിന്റെ സഹ സ്ഥാപകനായ 62കാരനായ സലീം.

ഇറാഖിന്റെ പരമ്പരാഗത ബോട്ടിംഗ് സംസ്‌കാരം സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ആണിത്. ബാഗ്ദാദിലെ ടൈഗ്രിസിലെ ഫ്‌ലോട്ടില്ല സലീമിന്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന സംഭവമായിരുന്നു. ഒരു സാംസ്‌കാരിക ഉത്സവത്തിന്റെ ഭാഗമായി 18 വള്ളങ്ങള്‍ ഇവര്‍ വെള്ളത്തിലിറക്കിയിരുന്നു.

സംഘര്‍ഷ ഭൂമിയായ ഇറാഖിലെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി ബിട്ടന്റെയും അലിഫ് ഫൗണ്ടേഷന്റെയും ധനസഹായത്തോടെ ബാബിലോണിന്റെ സെന്‍ട്രല്‍ പ്രവിശ്യയായ ബാഗ്ദാദിലും തെക്കന്‍ ഇറാഖിന്റെ ചില ഭാഗങ്ങളിലും ഏഴ് മഷൂഫ് ക്ലബ്ബുകള്‍ ഇവര്‍ സ്ഥാപിച്ചു.

പതിറ്റാണ്ടുകളായുള്ള സ്വേച്ഛാധിപത്യം ഭരണത്തില്‍ നിന്നും ആഭ്യന്തര യുദ്ധത്തില്‍ നിന്നും ഇറാഖ് ഇപ്പോഴും കരകയറിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചില പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന ലോകത്തിലെ അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഐക്യരാഷ്ട്രസഭ ഇറാഖിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതും മറ്റൊരു വലിയ അപകടത്തെയാണ് നേരിടേണ്ടി വരിക. ഇറാഖിലെ പൊള്ളുന്ന വേനല്‍ച്ചൂടും ഇടയ്ക്കിടെയുള്ള പൊടിക്കാറ്റും അസഹനീയമാണ്. മഴ കുറയുന്നതും അപ്സ്ട്രീം ഡാമുകളിലെ വെള്ളം വറ്റിയതും പുരാതന നാഗരികതകള്‍ തഴച്ചുവളര്‍ന്ന ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതും രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

 

അല്‍ജസീറയുടെ അസ്അദ് നിയാസി പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

Related Articles