Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: ക്യാമ്പ് വിടാന്‍ അഭയാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു

ബഗ്ദാദ്: ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പ് വിടാന്‍ നിര്‍ബന്ധിതരാകുന്നതായി മനുഷ്യാവകാശ വിഭാഗങ്ങളും അഭയാര്‍ഥികളും അല്‍ജസീറയോട് പറഞ്ഞു. 2400 കുടുംബങ്ങള്‍ക്ക് ആതിഥേയത്വം നല്‍കിയ വടക്കന്‍ നീനെവ പ്രവിശ്യയിലെ ക്യാമ്പ് വിടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ അഭയാര്‍ഥികള്‍ ആശങ്കാകുലരാണ്.

സായുധ വിഭാഗമായ ഐ.എസ്.ഐ.എസിനെതിരായ യുദ്ധത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ഇറാഖീ കുടുംബങ്ങള്‍ നീനെവ പ്രവിശ്യയിലെ അഭയാര്‍ഥി ക്യാമ്പില്‍ അഭയം തേടുകയായിരുന്നു. ഇറാഖിന്റെയും അയല്‍രാജ്യമായ സിറിയയുടെ വലിയൊരു ഭാഗം പിടിച്ചെടുത്ത് ഏകദേശം മൂന്ന് വര്‍്ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഐ.എസ്.ഐ.എസ് പരാജയങ്ങള്‍ ഏറ്റുവാങ്ങി.

പ്രവിശ്യയിലെ മിക്ക ക്യാമ്പുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാല്‍, മോസില്‍ നഗരത്തിന് 65 കി.മീ തെക്ക് ജിദ്ദ ക്യാമ്പ് ഇപ്പോഴും അഭയാര്‍ഥികളെ സ്വീകരിക്കുന്നുണ്ട്. പക്ഷേ, നിലവില്‍ സുരക്ഷാ സാഹചര്യങ്ങളാല്‍ വീടുകളിലേക്ക് തിരിച്ചുപോകേണ്ടിവരുമോയെന്ന ആശങ്കയിലാണ് അഭയാര്‍ഥികള്‍.

Related Articles