Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ 1400 അപ്പീലുകള്‍

ബാഗ്ദാദ്: ഇറാഖ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ 1400 അപ്പീലുകള്‍ ലഭിച്ചതായി ഇറാഖ് സ്വതന്ത്ര ഇലക്ടോറല്‍ കമ്മീഷന്‍ പറഞ്ഞു. 1400 അപ്പീലുകളും പരിശോധിക്കുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയ വോട്ടിംഗ് സ്റ്റേഷനുകള്‍ മത്സരാര്‍ത്ഥികളുടെ പ്രതിനിധികള്‍ ഹാജരായാല്‍ വോട്ടുകളുടെ മാനുവല്‍ റീ കൗണ്ടിംഗിനായി വീണ്ടും തുറക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജലീല്‍ അദ്‌നാന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീലുകളെല്ലാം അതേ രീതിയിലും നടപടിക്രമങ്ങളിലും അവലോകനം ചെയ്യുന്നത് തുടരും. എല്ലാവരുടെയും വോട്ട് സംരക്ഷിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നതെന്ന് ജലീല്‍ അദ്‌നാന്‍ ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, തലസ്ഥാനമായ ബാഗ്ദാദും രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള മറ്റ് പ്രവിശ്യകളും നേരത്തെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരസിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്.

Related Articles