Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ കിര്‍കുക്കില്‍ ബോംബ് സ്‌ഫോടനം: നിരവധി മരണം

ബഗ്ദാദ്: ഇറാഖിലെ കിര്‍കുകില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 12ലധികം പേര്‍ക്ക് പരുക്കേറ്റതായും ഇറാഖ് സൈനിക വിഭാഗം അറിയിച്ചു. ഇറാഖില വടക്കന്‍ പട്ടണമായ കിര്‍കുക്കില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. നാലു പേര്‍ മരിച്ചതായും 23 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അഞ്ചു പേര്‍ മരിച്ചതായും 18 പേര്‍ക്ക് പരുക്കേറ്റതായും കിര്‍കുക് ജനറല്‍ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന റിപ്പോര്‍ട്ട് അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐ.എസ് ആണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കിര്‍കുക് സുരക്ഷ വിഭാഗം തലവന്‍ സഅദ് ഹര്‍ബിയ പറഞ്ഞു.

Related Articles