Current Date

Search
Close this search box.
Search
Close this search box.

പുതിയ പ്രധാനമന്ത്രി വൈകുന്നതിനെതിരെ ഇറാഖില്‍ പ്രതിഷേധം

ബാഗ്ദാദ്: പുതിയ പ്രധാനമന്ത്രിയുടെ നോമിനേഷന്‍ വൈകുന്നതിനെതിരെ ഇറാഖില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന ആദില്‍ അബ്ദുല്‍ മഹ്ദിക്കെതിരെ പകരക്കാരനായി ഒരു ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഇറാഖിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഴിയാക്കുരുക്കായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് മഹ്ദി രാജിവെച്ചൊഴിഞ്ഞത്. എന്നാല്‍ താല്‍ക്കാലി നിയന്ത്രണാധികാരി എന്ന നിലയില്‍ അദ്ദേഹം പദവിയില്‍ തുടരുകയാണ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

നേരത്തെ രാജ്യത്ത് മഹ്ദി ഭരണകൂടത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ഭരണകക്ഷികള്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

അതേസമയം, ബസ്‌റയുടെ ഗവര്‍ണറായിരുന്ന അസദ് അല്‍ ഈദാനിയെ ഇറാന്റെ പിന്തുണയുള്ള പാര്‍ലമെന്റ് ബ്ലോക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

Related Articles