Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: പ്രസിഡന്റ് റഈസിയുടെ മന്ത്രിസഭാ പട്ടിക പാര്‍ലമെന്റ് അംഗീകരിച്ചു

തെഹ്‌റാന്‍: പ്രസിഡന്റ് ഇബ്‌റാഹീം റഈസിയുടെ മന്ത്രസഭാ പട്ടിക അംഗീകരിക്കുന്നതിനായി ഇറാന്‍ പാര്‍ലമെന്റ് വോട്ടുചെയ്തു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വെല്ലുവിളികള്‍ നേരിടുന്ന ഭരണകൂടത്തിന്റെ രൂപവത്കരണ ശ്രമമാണിത്. റഈസിയുടെ 19 അംഗ മന്ത്രിസഭാ പട്ടികയിലെ 18 പേരെയും ബുധനാഴ്ച പാര്‍ലമെന്റ് അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രിയായി റഈസി നിര്‍ദേശിച്ച യുവാവായ ഹുസൈന്‍ ബാഖൂലി തള്ളപ്പെട്ടു. റഈസി നിര്‍ദേശിച്ച മന്ത്രിസഭാ പട്ടിക ശക്തമായ ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു.

പുതിയ മന്ത്രിമാരില്‍ പകുതിയും മുന്‍ ഭരണകൂടത്തില്‍ നിന്നുള്ളവരാണ്. അതില്‍ അധികപേരും യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയവരാണ്. ഒരാള്‍ ഇന്റര്‍പോള്‍ തേടുന്നയാളുമാണ്. പലയാളുകള്‍ക്കും സൈനിക പശ്ചാത്തലമുണ്ട്. മന്ത്രിസഭയില്‍ സ്ത്രീകളൊന്നും ഇടംപിടിച്ചിട്ടില്ല.

ഈ മസത്തിന്റെ തുടക്കത്തില്‍, മുഹമ്മദ് മുഖ്ബറിനെ വൈസ് പ്രസിഡന്റായും മസ്ഊദ് മീര്‍ കാദിമിയെ ആസൂത്രണ, ബജറ്റ് സംഘടനാ മേധാവിയായും പ്രസിഡന്റ് റഈസി നിയമിച്ചിരുന്നു. ഇത് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലാത്ത സ്ഥാനങ്ങളാണ്.

Related Articles