Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഇറാന്‍

തെഹ്‌റാന്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ രാജ്യം തയാറല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖത്തീബ്‌സാദ പറഞ്ഞു. ഇന്ന്, അടിസ്ഥാനപരമായി (താലിബാനെ) അംഗീകരിക്കുന്ന ദിശയിലല്ലെന്ന് സഈദ് ഖത്തീബ്‌സാദ മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാന്‍ കഴിയുന്ന ദിശയിലേക്ക് അഫ്ഗാന്‍ ഭരണസമിതി തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നീങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ തെഹ്‌റാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുകയായിരുന്നു.

വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നില്ലെങ്കില്‍, താലിബാന്‍ സര്‍ക്കാറിനെ ഇസ്ലാമിക് റിപ്പബ്ലിക് അംഗീകരിക്കില്ലെന്ന് അഫ്ഗാനിസ്ഥാനിലെ ഇറാന്‍ അംബാസിഡര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഖത്തീബ്‌സാദയുടെ പ്രതികരണം വന്നിരിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles