Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാഷ്ട്രങ്ങളുമായി സൈനിക,സുരക്ഷ കരാറിന് തയാറെന്ന് ഇറാന്‍

തെഹ്‌റാന്‍: വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളുമായി സൈനിക, സുരക്ഷ, പ്രതിരോധ മേഖലകളില്‍ പരസ്പര സഹകരണത്തിന് തയാറാണെന്ന് അറിയിച്ച് ഇറാന്‍. ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹതമിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ‘ഗള്‍ഫ് മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കുമായി സൈനിക, സുരക്ഷ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണ്’- ഹതമി പറഞ്ഞു.

മേഖലയില്‍ നിന്നുമുള്ള ഇസ്രായേല്‍ ഭീഷണികള്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അത്തരം ഭീഷണികള്‍ക്ക് വ്യക്തവും നേരിട്ടുള്ളതുമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായി യു.എ.ഇ, ബഹ്‌റൈന്‍ രാഷ്ട്രങ്ങള്‍ ഉണ്ടാക്കിയ കരാറിനെ പരസ്യമായി വിമര്‍ശിച്ച് ആദ്യം മുതല്‍ തന്നെ ഇറാന്‍ രംഗത്തു വന്നിരുന്നു. ഇറാനെതിരെ നിലനിന്നിരുന്ന യു.എന്നിന്റെ ആയുധ നിരോധന നിയമത്തിന്റെ കലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.

Related Articles