Current Date

Search
Close this search box.
Search
Close this search box.

ലോകത്തെവിടെയായിരുന്നാലും ഇസ്രായേലെന്ന ശത്രുവിനെ പിന്തുടരുമെന്ന് ഇറാന്‍

തെഹ്‌റാന്‍: രാജ്യത്തിന് നേരെയുള്ള ഇസ്രായേലിന്റെ ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡര്‍മാര്‍. പുതുതായി രൂപീകരിച്ച ബിന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇറാന്‍ വിഷയത്തിന് മുഖ്യ പ്രാധാന്യം നല്‍കിയ സാഹചര്യത്തിലാണിത്. ഇറാന്റെ ഏതെങ്കലുമൊരു ഭാഗം സയണിസ്റ്റുകളില്‍ നിന്ന് ഭീഷണി നേരിടുകയാംണെങ്കില്‍ സായുധ സേന ശക്തമായി പ്രതികരിക്കുമെന്ന് സൈനിക കമാര്‍ഡമര്‍ അബ്ദുര്‍റഹീം മൗസവി പറഞ്ഞു. ഇസ്രായേലിപ്പോള്‍ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാലാണ് നെതന്യാഹു തീവ്ര രാഷ്ട്രീയക്കാരുമായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടലിലെ ഇറാനിയന്‍ കപ്പലുകള്‍ക്ക് ചെറിയ ആക്രമണം നേരിടുകയാണെങ്കില്‍, ലോകത്തെവിടെയായാലും ശത്രുവിനെ തങ്ങളുടെ രാഷ്ട്രം പിന്തുടരുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡര്‍ ഹുസൈന്‍ സലാമി വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles