Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇറാന്‍

തെഹ്‌റാന്‍: ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് ഇറാന്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനാലാണ് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം പൗരന്മാരോട് ഇറാഖ് സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ യാത്ര മാറ്റിവെക്കണം- ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ബഹുജന പ്രക്ഷോഭം നാലാമത്തെ ആഴ്ചയും ഇറാഖില്‍ തുടരുകയാണ്. തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയി്ട്ടുണ്ട്.
ഉയര്‍ന്ന തോതില്‍ പടര്‍ന്നു പിടിച്ച സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് ജനങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തില്‍ ചേര്‍ന്നിരുന്നു. സമരം അക്രമാസക്തമായതോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

Related Articles