Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

തെഹ്‌റാന്‍: രാജ്യത്ത് തുടരുന്ന പ്രതിഷേധത്തില്‍ ഭാഗഭാക്കയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഇറാന്‍ കോടതി. പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തിക്ക് കോടതി ഞായറാഴ്ച വധശിക്ഷ വിധിച്ചു. ആരാണ് വ്യക്തിയെന്നതിനെ സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് മാസത്തോളമായി തുടരുന്ന പ്രതിഷേധത്തിനിടെ ആദ്യമായാണ് ഒരാള്‍ക്ക് കോടതി വധശിക്ഷ വിധിക്കുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരെ രാജ്യത്ത് ‘അട്ടിമറി’ ശ്രമമാണ് നടക്കുതെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വിശദീകരണം.

പ്രതിഷേധത്തിന്റെ ഭാഗമായി ഇതുവരെ നിരവധി പേരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ സൈന്യം ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. 2000ത്തോളം തടവുകാര്‍ക്കെതിരെ വിവിധ കുറ്റങ്ങളാണ് കോടതി ഞായറാഴ്ച വിധിച്ചത്. അതില്‍ പലര്‍ക്കുമെതിരെ ‘ഭൂമിയില്‍ പ്രശ്‌നമുണ്ടാക്കുക’, ‘ഭരണകൂടത്തിനെതിരെയുള്ള സംഘടിത പ്രവര്‍ത്തനം’ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇത് രാജ്യത്ത് വധശക്ഷി വരെ കിട്ടാവുന്ന കുറ്റങ്ങളാണ്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്‌ലാമിക് റിപ്പബ്ലിക്ക് കര്‍ശനമാക്കിയ വസ്ത്രധാരണ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ധാര്‍മിക പൊലീസ് 22കാരിയായ മഹ്‌സ അമീനിയെ അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിഷേധം പൊട്ടിപുറപ്പെടുന്നത്. സെപ്റ്റംബര്‍ 16ന് ആരംഭിച്ച ‘കലാപത്തിന്’ പിന്നില്‍ യു.എസാണെന്ന് ഇറാന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles