Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിച്ച് ഇറാന്‍

തെഹ്‌റാന്‍: കോവിഡ് വാക്‌സിന്‍ കുരങ്ങുകളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കകം ഇത് മനുഷ്യരിലും പരീക്ഷിക്കാനാകുമെന്നും ഇറാന്‍ ആരോഗ്യ മന്ത്രി സഈദ് നമാകി പറഞ്ഞു. വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ ഇറാന്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചും ലോകാരരോഗ്യ സംഘടനയുടെ പ്രോട്ടോകാളുകള്‍ക്ക് അനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു. കുരങ്ങുകളില്‍ നടത്തിയ പരിശോധന വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ഇറാനില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാന നഗരിയായ തെഹ്‌റാന്‍ അടക്കം 26 പ്രവിശ്യകള്‍ റെഡ് സോണിലാണ്. മറ്റു നാല് മേഖലകളിലും ഉയര്‍ന്ന പകര്‍ച്ചനിരക്കാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ജാഗ്രതയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Related Articles