Current Date

Search
Close this search box.
Search
Close this search box.

യു.എസിനായി ചാരവൃത്തി: ഇറാനില്‍ പ്രതിക്ക് വധശിക്ഷ

തെഹ്‌റാന്‍: യു.എസിനായി ചാരവൃത്തി ചെയ്തതിന് ഇറാനില്‍ ഒരാളെ തൂക്കിലേറ്റാന്‍ സുപ്രീം കോടതി വിധി. രണ്ടും പേര്‍ക്കെതിരെ സമാന കുറ്റത്തിന് ചുമത്തി 10 വര്‍ഷത്തേക്ക് ജയിലിലടക്കാനും വിധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഇറാന്‍ ജുഡീഷ്യറി വക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയതിന് മറ്റൊരാള്‍ക്കെതിരെയും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇറാനില്‍ നിന്നും ലോകശ്രദ്ധ നേടുന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, വിധിക്കെതിരെ പ്രതിഭാഗം അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈല്‍ പറഞ്ഞു.

Related Articles