Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ പുതിയ ഉപരോധം ഇറാന്‍ സമ്പദ് വ്യവ്‌സഥയെ ബാധിച്ചിട്ടില്ല: റൂഹാനി

തെഹ്‌റാന്‍: ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന്‍ സമ്പദ് വ്യവ്‌സഥയെ ബാധിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അമേരിക്ക നേരത്തെ തന്നെ ഇറാനു മേല്‍ ഉപരോധം ആരംഭിച്ചതാണെന്നും ഞങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉപരോധങ്ങള്‍ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പുതുതായി ഒന്നുമില്ല, നിങ്ങളുടെ നിയമവിരുദ്ധമായ നടപടികള്‍ അന്യായമായ ഉപരോധവും ഇറാന്‍ മറികടക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് യു.എസ് ഇറാനുമേല്‍ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാക്കിയത്. ഇതോടെ ഇറാന്റെ എണ്ണ കയറ്റുമതിയെയും ഉത്പാദനത്തെയും ബാധിച്ചതായും ബാധിച്ചിട്ടില്ലെന്നുമുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Related Articles