Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് സൗദിയുടെ ഭീകര പട്ടികയില്‍

റിയാദ്: ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡിനെ സൗദിയും ബഹ്‌റൈനും തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. റെവല്യൂഷനറി സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്നയാളുകളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ഖഷോഗി വധവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സൗദിയുടെ ശ്രമമെന്ന് ഇറാന്‍ ആരോപിച്ചു. ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഹമദ് അബ്ദുല്ലയും അബ്ദുല്‍ റസ ഷാഹ്‌ലായി എന്നിവരെല്ലാം പുതിയ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി.

Related Articles