Current Date

Search
Close this search box.
Search
Close this search box.

പരിധിയില്ലാത്ത ആണവ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇറാന്‍

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയതിനു ശേഷം ദിവസേന വ്യത്യസ്ഥ ഭീഷണി മുഴക്കി ലോകത്തെ ഞെട്ടിക്കുകയാണ് ഇറാന്‍. പരിധിയില്ലാതെ ആണവ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍ ഇറാന്‍. ആണവ കരാറിലെ വ്യവസ്ഥകളില്‍ നിന്നും പിന്മാറുമെന്ന് നേരത്തെയും ഇറാന്‍ ഭീഷണിയുയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ആണവ പദ്ധതികള്‍ വികസിപ്പിക്കുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇറാന്‍ എടുത്തുമാറ്റിയത്.

യു.എസിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കരാറിനെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തുവന്നില്ല എന്നും ഇക്കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് പറഞ്ഞു. 2018ല്‍ യു.എസ് കരാറില്‍ നിന്നും പിന്മാറിയത് മുതല്‍ കരാറിന്മേല്‍ തുടര്‍ച്ചയായും വ്യാപകമായും ലംഘനങ്ങള്‍ ഉണ്ടായതായും ഈ സമയത്ത് കരാറില്‍ ഒപ്പിട്ട മറ്റു അംഗങ്ങള്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ ഇറാന് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും സാരിഫ് പറഞ്ഞു.

Related Articles