Current Date

Search
Close this search box.
Search
Close this search box.

ട്രംപിനെതിരെയുള്ള ഇറാന്റെ അറസ്റ്റ് വാറണ്ട്: സഹായം നിഷേധിച്ച് ഇന്റര്‍പോള്‍

വാഷിങ്ടണ്‍: ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന്‍. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട സഹായം ഇന്റര്‍പോള്‍ നിരസിച്ചു. ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ട്രംപിനും അദ്ദേഹത്തിന്റെ അനുയായികളായ കുറച്ചുപേര്‍ക്കെതിരെയും ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി മൂന്നിന് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിനു പുറമെ 30 പേര്‍ക്കെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ ഖാസിം മെഹര്‍ പറഞ്ഞു.

ഖാസിം സുലൈമാനിയെ വധിച്ചതുമായി ബന്ധപ്പെട്ട് കൊലപാതകം,ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് നടപടിയെന്നും ഇറാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ കൂടെയുള്ളവരുടെ പേരുവിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞ ശേഷവും പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും അലി അല്‍ ഖാസിം പറഞ്ഞു.

Related Articles