Current Date

Search
Close this search box.
Search
Close this search box.

ട്രംപടക്കം 48 യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് നോട്ടീസ് അയച്ച് ഇറാന്‍

തെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം 48 ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കി ഇറാന്‍. ഇന്റര്‍പോള്‍ മുഖേന അറസ്റ്റ് ചെയ്യാനുള്ള നോട്ടീസ് ആണ് ഇറാന്‍ നല്‍കുന്നത്.

ചൊവ്വാഴ്ച ഇറാന്‍ ജുഡീഷ്യറി വക്താവ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്രംപ് അടക്കമുള്ളവരുടെ അറസ്റ്റിനായി ഇറാന്‍ അന്താരാഷ്ട്ര പൊലിസ് ഓര്‍ഗനൈസേഷനോട് (ഇന്റര്‍പോള്‍) ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന്‍ സൈനിക തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നോട്ടീസ് അയച്ചത്. കൊലപാതകത്തിന് പിന്നില്‍ ട്രംപിനും അനുയായികള്‍ക്കും പങ്കുണ്ടെന്ന് ഇറാന്‍ നിരന്തരം ആവര്‍ത്തിച്ചിരുന്നു.

ഈ കുറ്റകൃത്യത്തിന് ഉത്തരവിട്ടവരെ ശിക്ഷിക്കുന്നതിന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ വളരെ ഗൗരവമായി ആവശ്യപ്പെടുന്നു- ജുഡീഷ്യറി വക്താവ് പറഞ്ഞു. 2020 ജനുവരി മൂന്നിന് ബാഗ്ദാദില്‍ വെച്ചാണ് സ്‌ഫോടനത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്.

Related Articles