Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയില്‍ ഉടനടി യുദ്ധം പൊട്ടിപുറപ്പെടുകയില്ല: ഇറാന്‍

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഉടനടിയൊന്നും യുദ്ധം പൊട്ടിപുറപ്പെടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. യുദ്ധത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നുമില്ല. യുദ്ധത്തിലൂടെ ഇറാനെ ഇല്ലാതാക്കാന്‍ എന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നെങ്കില്‍ അതൊരു മിഥ്യാ ധാരണയാണ്. സാരിഫ് പറഞ്ഞു.

ചൈന സന്ദര്‍ശനത്തിനെത്തിയ വേളയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇറാന്‍-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം ചൈന സന്ദര്‍ശനത്തിനെത്തിയത്. നേരത്തെ ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ ചൈനയും റഷ്യയും സ്ഥിരതയുള്ള നിലപാട് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Related Articles