Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിച്ചവരെ തൂക്കിലേറ്റി ഇറാന്‍

തെഹ്‌റാന്‍: വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചതിന് രണ്ട് പേരെ തൂക്കിലേറ്റി ഇറാന്‍. മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മതനിന്ദ കുറ്റങ്ങള്‍ക്ക് രണ്ട് പേര്‍ക്കെതിരെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യറി അധികൃതരാണ് അറിയിച്ചത്. യൂസഫ് മെഹര്‍ദാദ്, സദ്‌റുല്ല ഫാസിലി എന്നീ രണ്ട് പേരെ തിങ്കളാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റിയതായി ജുഡീഷ്യറിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പ് പേരിടാത്ത ഒരു ഗ്രൂപ്പ് അശ്ലീലമായ’ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കേസ് ആരംഭിച്ചത്. ഈ കേസില്‍ ജുഡീഷ്യറി നിരവധി ആളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അവരില്‍ ഒരാള്‍ മെഹര്‍ദാദ് ആയിരുന്നു.

ജുഡീഷ്യറിയുടെ അഭിപ്രായത്തില്‍ ഇസ്ലാമിനും അതിന്റെ പ്രവാചകന്മാര്‍ക്കും എതിരായ ഉള്ളടക്കം പ്രചരിപ്പിക്കുകയും നിരീശ്വരവാദം പ്രചരിപ്പിക്കുകയും ചെയ്യുന്ന 15 ഓണ്‍ലൈന്‍ ഗ്രൂപ്പുകളുടെയും ചാനലുകളുടെയും അഡ്മിനിസ്‌ട്രേറ്ററും പ്രധാന സംഘാടകനുമാണ് മെഹര്‍ദാദ്. 20 മതവിരുദ്ധ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഫാസിലിയുമായി മെഹ്റാദ് സഹകരിക്കുന്നതായും കണ്ടെത്തി.

വധശിക്ഷയ്ക്ക് വഴിയൊരുക്കിയ സുപ്രിം കോടതി വിധിയുടെ സ്ഥിരീകരണത്തില്‍ അവരുടെ ‘അപമാനങ്ങള്‍’ വളരെ കഠിനമാണെന്ന് പറഞ്ഞു. മെഹര്‍ദാദിന്റെ ഫോണില്‍ ഖുര്‍ആന്‍ കത്തിക്കുന്ന വീഡിയോയും ഉണ്ടായിരുന്നു, അത് അദ്ദേഹം പരസ്യമായി പ്രചരിപ്പിച്ചെന്നും കോടതി പറഞ്ഞു. ഇറാനില്‍ മതനിന്ദ ക്രിമിനല്‍വല്‍ക്കരിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് അറിയിച്ച് കഴിഞ്ഞ വര്‍ഷം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ധര്‍ രംഗത്തുവന്നിരുന്നു.

Related Articles