Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാനില്‍ മരണം 2640 കടന്നു

തെഹ്‌റാന്‍: കോവിഡ് അതിവേഗം പടരുന്ന ഇറാനില്‍ ആകെ 2640 പേര്‍ മരിച്ചു. 38,309 പേര്‍ക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 12,391 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും വേഗം വൈറസ് വ്യാപിക്കുന്നത് ഇറാനിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 123 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

3467 പേര്‍ക്ക് ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ശരാശരി 69 വയസ്സുകാരാണെന്നും മന്ത്രാലയം അറിയിച്ചു. ഇറാനികള്‍ ഇപ്പോഴത്തെ പുതിയ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടണമെന്നും കുറച്ച് കാലം കൂടി ഇങ്ങനെ തുടരേണ്ടി വരുമെന്നും ലോക് ഡൗണ്‍ ഉദ്ധരിച്ച് പ്രസിഡന്റ് ഹസന്‍ റൂഹാനി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ടെലിവിഷനിലൂടെയാണ് റൂഹാനി അഭ്യര്‍ത്ഥന നടത്തിയത്. ഫെബ്രുവരി 18നാണ് ഇറാനില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles