Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈനിക ഭീഷണി; യു.എന്‍ പ്രതികരിക്കണമെന്ന് ഇറാന്‍

തെഹ്‌റാന്‍: രാജ്യത്തിനെതിരായി സമീപകാലത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ സൈനിക നടപടി ഭീഷണിയില്‍ ഇറാന്റെ യു.എന്‍ പ്രതിനിധി മാജിദ് താഖ്ത് റാവിഞ്ചി പ്രതിഷേധം അറിയിച്ചു. അന്തര്‍ സര്‍ക്കാര്‍ സംഘടനകളോട് ഇടപെടാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരെ പ്രകോപനപരമായ യുദ്ധാഹ്വാനങ്ങള്‍ വര്‍ധിപ്പിക്കുകയെന്നതല്ല, സജീവമായ സൈനിക നടപടികള്‍ക്ക് ഇസ്രായേല്‍ പദ്ധതിയിടുന്നതായും മാജിദ് താഖ്ത് റാവിഞ്ചി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് അയച്ച കത്തില്‍ പറയുന്നു.

ഏതാനും മാസങ്ങളായി ഇറാന്‍ ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ പ്രതികരണമായി, നിലവിലെ സൈിക തയാറെടുപ്പുകള്‍ക്ക് പുറമെ നിരവധി സൈനിക നടപടികള്‍ക്ക് ഇസ്രായേല്‍ പദ്ധതിയിട്ടതായി ഉന്നത ഇസ്രായേല്‍ ജനറല്‍ അവീവ് കൊച്ചവിയുടെ പ്രസ്താവന ഏറ്റവും പുതിയ ഉദാഹരണമാണെന്നാണ് മാജിദ് താഖ്ത് പറഞ്ഞു.

ഇസ്രായേല്‍ ഉയര്‍ത്തുന്ന ഭീഷണി യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ ലംഘനമാണ്. മതത്തിന്റെ പേരില്‍ ഇതര രാഷ്ട്രങ്ങളെ ആക്രമിക്കുന്ന ഇസ്രായേല്‍ ചരിത്രത്തെ മുന്നില്‍ വെച്ച് ആഗോള സമൂഹം അനുയോജ്യമായ പ്രതികരണങ്ങള്‍ നടത്തണം -ഇറാന്റെ യു.എന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

Related Articles