Current Date

Search
Close this search box.
Search
Close this search box.

ആണവ കരാര്‍; ഇറാനും ലോക രാഷ്ട്രങ്ങളും ചര്‍ച്ച നടത്തിയേക്കും

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ ഒപ്പുവെച്ച ഇറാനും ലോക രാഷ്ട്രങ്ങളും കരാറിലേക്ക് തിരിച്ചുവരാനുള്ള ആദ്യ നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ഒരേയൊരു വഴിയെന്നത് ഇരു പക്ഷങ്ങള്‍ക്കുമിടയിലെ അനൗദ്യോഗിക ചര്‍ച്ചയാണ്. 2018ല്‍ യു.എസാണ് ജെ.സി.പി.ഒ.എ (Joint Comprehensive Plan of Action ) കരാറില്‍ നിന്ന് ഏകപക്ഷീയമായി പന്‍മാറിയത്. ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച് കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ ആദ്യം തയാറകണമെന്നാണ് ഇറാന്‍ യു.എസിനോട് ആവശ്യപ്പെടുന്നത്.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ‘പരമാവധി സമ്മര്‍ദ്ദ’ നടപടികളെല്ലാം പരാജയപ്പെട്ടതായി ബൈഡന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉപരോധത്തിന്റെ പ്രതികരണമായി കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്നതില്‍ നിന്ന് ഇറാന്‍ ആദ്യം മടങ്ങണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്.

യു.എസിനെ ഒഴിവാക്കി ചൈന, റഷ്യ, യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളുമായി അനൗദ്യോഗിക ചര്‍ച്ച നടത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ന്റെ വിദേശകാര്യ നയ മേധാവി ജോസെപ് ബോറലിന്റെ അഭിപ്രായം പരിഗണിക്കുന്നതായി ഇറാന്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. യു.എസ് ചര്‍ച്ചയില്‍ ‘അതിഥി’യെന്ന് നിലയില്‍ പങ്കെടുക്കുന്നതാണ്.

Related Articles