Current Date

Search
Close this search box.
Search
Close this search box.

ഹഫ്തറിന്റെ സൈന്യം നടത്തിയ കൊടും കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി അന്താരാഷ്ട്ര കോടതി

ട്രിപളി: വിരമിച്ച ലിബിയന്‍ സൈനിക മേജര്‍ ജനറല്‍ ഖലീഫ ഹഫ്തറിന്റെ സൈന്യം നടത്തിയ നിയമലംഘനങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കും തെളിവുകള്‍ ലഭിച്ചതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍. ഖലീഫ ഹഫ്തറിന്റെ സൈന്യം നടത്തിയ നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, തട്ടികൊണ്ടുപോകല്‍, ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി കരീം ഖാന്‍ ബുധനാഴ്ച പറഞ്ഞു. ഹഫ്തറിന്റെ സൈന്യവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ തന്റെ ഓഫീസിന് ലഭിച്ചതായി കരീ ഖാന്‍ യു.എന്‍ സുരക്ഷാ സമിതിയെ അറിയിച്ചു.

നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, തട്ടുകൊണ്ടുപോകല്‍, ശരീരാവയവങ്ങള്‍ ഛേദിക്കല്‍, നിര്‍ബന്ധിത തിരോധാനങ്ങള്‍, ബന്ദിയാക്കല്‍, ലൈംഗാതിക്രമങ്ങള്‍, കൊളളയടിക്കല്‍, വ്യോമാക്രമണങ്ങള്‍, കുഴിബോംബുകള്‍ പ്രയോഗിക്കല്‍, സിവിലിയന്മാരുടെ സൈനിക വിചാരണക്കിടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് തെളിവുകളുണ്ടെന്ന് കരീം ഖാന്‍ വ്യക്തമാക്കി.

2014 മുതല്‍ ലിബിയയുടെ വിവിധ ഭാഗങ്ങളില്‍ ഈ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ട് ബ്രിഗേഡിലെ അംഗങ്ങള്‍ 41 പേരെ വധിക്കുകയും, പാര്‍ലമെന്റ് അംഗം സിഹാം സര്‍ഖിയുവയെ തട്ടുകൊണ്ടുപോവുകയും, രാജ്യത്തിന്റെ കിഴക്കുള്ള ബെന്‍ഗാസിയുടെ പ്രാന്തപ്രദേശത്തുള്ള അല്‍അബ്‌യാറില്‍ 36 പേരെ കൊലപ്പെടുത്തുകയും, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുളള തര്‍ഹുനയില്‍ 2019-2020ല്‍ യുദ്ധക്കുറ്റം നടത്തുകയും ചെയ്തതായി കരീം ഖാന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ശനിയാഴ്ച കരീം ഖാന്‍ ലിബിയയിലെ തുര്‍ഹൂനയിലെ കൂട്ട കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 2020ന് മുതല്‍ പ്രദേശത്തുനിന്ന് നിരവധി മൃതശരീരങ്ങളാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത് -അല്‍ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles