Current Date

Search
Close this search box.
Search
Close this search box.

ബിരിയാണി പുരുഷ ലൈംഗിക ശക്തി കുറക്കുന്നു; കടകള്‍ പൂട്ടിച്ച് തൃണമൂല്‍ നേതാവ്

കൊല്‍ക്കത്ത: ബിരിയാണി പുരുഷന്മാരിലെ ലൈംഗീക ശേഷിയെ ബാധിക്കുന്നുവെന്ന സംഘ്പരിവാര്‍ ഭാഷ്യം ഏറ്റുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും. ബിരിയാണിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പുരുഷന്മാരുടെ ലൈംഗീക ചോതനയെ കുറക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ രബീന്ദ്ര നാഥ് കോഷ് കഴിഞ്ഞ ദിവസം വാദിച്ചത്. തുടര്‍ന്ന് രണ്ട് ബിരിയാണി കടകളും ഇദ്ദേഹം അടച്ചുപൂട്ടിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കൂച്ച് ബിഹാര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. കൂച്ച് ബിഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കൂടിയാണ് ഘോഷ്.

ബിരിയാണിയില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ ലൈംഗീക ശേഷി കുറക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതി ലഭിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ എന്താണ് അത്തരം ചേരുവ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതേ നിലപാടാണോ ഉള്ളത് എന്ന് വ്യക്തമല്ല.

നേരത്തെ ഉത്തരേന്ത്യയില്‍ സമാന ആരോപണവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും ബിരിയാണിയില്‍ ഗര്‍ഭനിരോധന മരുന്ന ചേര്‍ത്തിട്ടുണ്ടെന്നും ഹിന്ദുക്കള്‍ ബിരിയാണി കഴിക്കരുതെന്നും പ്രചാരണം നടത്തിയിരുന്നു.

Related Articles