Current Date

Search
Close this search box.
Search
Close this search box.

പീപ്പിള്‍സ് ഫൗണ്ടേഷനും ഇന്‍ഫാഖും ചേര്‍ന്ന് അര ലക്ഷം വൃക്ഷതൈകള്‍ നടും

കോഴിക്കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച് പീപ്പിള്‍സ് ഫൗണ്ടേഷനും ഇന്‍ഫാഖ് സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന Communtiy Planting Program 2020ന്റെ ഭാഗമായി സംസ്ഥാനത്താകെ 50,000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് വെച്ച് പീപ്പിള്‍സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം നിര്‍വ്വഹിച്ചു. കേരളത്തിലുടനീളം ഇന്‍ഫാഖിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Related Articles