Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിലേക്കുള്ള ആയുധ കപ്പലുകളിലെ ജോലിക്ക് സഹകരിക്കില്ല: ഇന്ത്യന്‍ കപ്പല്‍ തൊഴിലാളി യൂണിയന്‍

മുംബൈ: ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കുന്ന കപ്പലുകളിലെ ജോലിക്ക് സഹകരിക്കില്ല ഇന്ത്യയിലെ കപ്പല്‍ തൊഴിലാളി യൂണിയന്‍. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയിലെ 11 പ്രധാന ുറമുഖങ്ങളിലെ 3,500 തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഫലസ്തീനോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്.
ആയുധങ്ങള്‍ കയറ്റാനോ ഇറക്കാനോ തങ്ങള്‍ വിസമ്മതിക്കുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചു.

ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റാനോ ഇറക്കാനോ ആവശ്യപ്പെടുന്ന ഏതെങ്കിലും കപ്പലുകളില്‍ ആയുധങ്ങള്‍ കയറ്റി ഇസ്രായേലിലേക്ക് കൊണ്ടുപോകാന്‍ തങ്ങള്‍ വിസമ്മതിക്കുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു. ”ഇസ്രായേലില്‍ നിന്നോ സൈനിക ഉപകരണങ്ങളും അതിന്റെ അനുബന്ധ ചരക്കുകളും കൈകാര്യം ചെയ്യുന്ന മറ്റേതെങ്കിലും രാജ്യങ്ങളില്‍ നിന്നോ ഫലസ്തീനിലെ യുദ്ധത്തിനായി ആയുധങ്ങള്‍ കയറ്റാനോ ഇറക്കാനോ വിസമ്മതിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 14-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

‘തുറമുഖ തൊഴിലാളികള്‍ എന്ന നിലയില്‍, തൊഴിലാളി യൂണിയനുകളുടെ ഒരു ഭാഗം എല്ലായ്‌പ്പോഴും യുദ്ധത്തിനും സ്ത്രീകളെയും കുട്ടികളെയും പോലുള്ള നിരപരാധികളെ കൊല്ലുന്നതിനെതിരെയും നിലകൊള്ളുന്നവരാണ്. അടുത്തിടെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ആയിരക്കണക്കിന് ഫലസ്തീനികളെ വലിയ ദുരിതത്തിലേക്കും നഷ്ടത്തിലേക്കും തള്ളിവിട്ടു. സ്ത്രീകളും കുട്ടികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ കുട്ടികളെ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.എല്ലാ തരത്തിലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ചരക്കുകളും കൈകാര്യം ചെയ്യുന്നത് നിരസിക്കാന്‍ ഞങ്ങളുടെ യൂണിയന്‍ അംഗങ്ങള്‍ കൂട്ടായി തീരുമാനിച്ചു. ഈ ആയുധങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും നിരപരാധികളെ കൊല്ലാനുള്ള സൗകര്യം ഇത്തരം സംഘങ്ങള്‍ക്ക് നല്‍കാന്‍ സഹായിക്കുന്നതാണ്’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ‘ഉടന്‍ വെടിനിര്‍ത്തലിന്’ ട്രേഡ് യൂണിയനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉത്തരവാദിത്തമുള്ള ട്രേഡ് യൂണിയനുകള്‍ എന്ന നിലയില്‍, സമാധാനത്തിനായി പ്രചാരണം നടത്തുന്നവരോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സ്വതന്ത്ര ഫലസ്തീന്റെ ആവശ്യത്തോടൊപ്പം നില്‍ക്കാന്‍ ലോകത്തിലെ തൊഴിലാളികളോടും സമാധാനപ്രിയരായ ജനങ്ങളോടും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles