Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ ഭരണകൂടം ന്യൂനപക്ഷങ്ങളോടുള്ള വിവേചനം തുടരുന്നു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം തുടരുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. മതപരമായും മറ്റുമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിതമായ വിവേചനവും കളങ്കപ്പെടുത്തലും തുടരുകയാണെന്നും പ്രത്യേകിച്ചും മുസ്ലീങ്ങള്‍ക്കെതിരെയെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അതിന്റെ ‘വേള്‍ഡ് റിപ്പോര്‍ട്ട് 2022’ ല്‍ പറഞ്ഞു.

ബിജെപി അനുഭാവികള്‍ ലക്ഷ്യമിടുന്ന ഗ്രൂപ്പുകള്‍ക്കെതിരെ അക്രമാസക്തമായ ആക്രമണങ്ങള്‍ വര്‍ധിച്ചു, നീതിന്യായ വ്യവസ്ഥയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലുള്ള ഭരണഘടനാ അധികാരങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പക്ഷപാതത്തില്‍ സര്‍ക്കാരിന്റെ ഹിന്ദു ഭൂരിപക്ഷ പ്രത്യയശാസ്ത്രം പ്രതിഫലിച്ചുവെന്നും ഗ്രൂപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വസ്തുതാ പരിശോധന വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ എന്നിവരുടെ അറസ്റ്റുകള്‍, ജമ്മു കശ്മീരില്‍ ലക്ഷ്യമിട്ട കൊലപാതകങ്ങള്‍, സര്‍ക്കാരിതര സംഘടനകളില്‍ ആദായ നികുതി- ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകള്‍ എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Related Articles