Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് വിലക്ക്: പ്രതിഷേധ റാലിയുമായി ഇന്ത്യന്‍ അമേരിക്കക്കാര്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ഹിജാബ് വിലക്കിനെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. യു.എസിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തിനെതിരെയും ഇസ്ലാമോഫോബിയക്കെതിരെയുമായിരുന്നു പ്രതിഷേധം.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ഇസ്ലാമോഫോബികും ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. മസ്ജിദുകള്‍ക്ക് മുന്നിലും പ്രാദേശിക ഇസ്ലാമിക സെന്ററുകള്‍ക്ക് മുന്നിലും വിവിധ തെരുവുകളിലുമാണ് പ്രതിഷേധ സംഗമം നടത്തിയത്.

‘എന്റെ ശരീരം, എന്റെ തിരഞ്ഞെടുപ്പ്’ ഹിജാബ് നിരോധനം പിന്‍വലിക്കുക, സ്ത്രീകള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറയുന്നത് നിര്‍ത്തുക,
ഹിജാബ് എന്റെ അവകാശമാണ്,’ ‘ഇന്ത്യയിലെ ഹിജാബ് നിരോധനം വംശീയ വിദ്വേഷമാണ്’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ സംഗമത്തില്‍ ഉയര്‍ന്നു.

ഹിജാബ് ഞങ്ങളുടെ അവകാശമാണ്, അത് ഞങ്ങളില്‍ നിന്ന് ആര്‍ക്കും എടുത്തുകളയാനാവില്ല,” ന്യൂജേഴ്സിയിലെ സൗത്ത് ബ്രണ്‍സ്വിക്കില്‍ നിന്നുള്ള പ്രതിഷേധക്കാരിയായ ഷഗുഫ്ത ഖാന്‍ പറഞ്ഞു. വിവിധ സ്റ്റേറ്റുകളില്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

Related Articles