Current Date

Search
Close this search box.
Search
Close this search box.

ലോകമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗവും അതിനെത്തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമവുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം നിറഞ്ഞു നില്‍്ക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി, വാഷിങ്ടണ്‍ പോസ്റ്റ്, അല്‍ജസീറ, റോയിട്ടേഴ്‌സ്, പി.ടി.ഐ തുടങ്ങിയ മാധ്യമങ്ങളും വാര്‍ത്ത ഏജന്‍സികളുമെല്ലാം ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

തലസ്ഥാനമായ ഡല്‍ഹിയിലടക്കം ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ചു വീഴുന്ന വാര്‍ത്ത ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവര്‍ പങ്കുവെക്കുന്നുണ്ട്. ഇവരുടെ ഔദ്യോഗിക വെബ് പോര്‍ട്ടലുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡയ അക്കൗണ്ടുകളായ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളിലും ട്രെന്റിങ് ആയി നില്‍ക്കുന്നതും ഈ വാര്‍ത്തയാണ്. വാര്‍ത്തകള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ഇന്ത്യക്ക് സഹായവുമായി റഷ്യയും ചൈനയും രംഗത്തെത്തിയിരുന്നു.

ദിവസേന ലക്ഷക്കണക്കിന് കേസുകള്‍ റി്‌പ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയാണ് ലോകത്ത് ഏറ്റവും അതിവേഗം കോവിഡ് വ്യാപിക്കുന്ന രാഷ്ട്രം. ലോകത്ത് ഓക്‌സിജന്‍ ക്ഷാമം ഇത്രയേറെ മറ്റൊരു രാജ്യത്തും ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 10 ലക്ഷം പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2624 പേരാണ് മരിച്ചു വീണത്. കോവിഡ് ആരംഭിച്ചതു മുതല്‍ ഇതുവരെയായി 190,000 പേരാണ് മരണപ്പെട്ടത്.

 

Related Articles