Current Date

Search
Close this search box.
Search
Close this search box.

‘ദി വയറി’ന്റെ ഓഫീസില്‍ ഡല്‍ഹി പൊലിസ് റെയ്ഡ്: ലാപ്‌ടോപുകള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ‘ദി വയര്‍’ന്റെ ഓഫീസിലും എഡിറ്റര്‍മാരുടെ വീടുകളിലും ഡല്‍ഹി പൊലിസിന്റെ റെയ്ഡ്. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു. എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, എം.കെ വേണു, സിദ്ധാര്‍ത്ഥ് ഭാട്ടിയ, ജാന്‍വി സെന്‍ എന്നിവരുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ ലാപ്‌ടോപ്, മൊബാല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഇവര്‍ക്കെതിരെ ബി.ജെ.പി സോഷ്യല്‍ മീഡിയ മേധാവി അമിത് മാളവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി രണ്ട് ദിവസത്തിന് ശേഷമാണ് റെയ്ഡ്.

‘അമിത് മാളവ്യ സമര്‍പ്പിച്ച എഫ്ഐആറിനായി ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന് വേണ്ടിയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്ന് പൊലിസ് പറഞ്ഞു. അവര്‍ എന്റെ ഐഫോണും ഐപാഡും ക്ലോണിംഗിനായി എടുത്തിട്ടുണ്ടെന്നും വരദരാജന്‍ പറഞ്ഞു.

വരദരാജന്റെയും സെന്നിന്റെയും വീടുകളില്‍ ഒരേ സമയത്താണ് പരിശോധന നടന്നത്. രാത്രി 7.30ഓടെയാണ് ഭാട്ടിയയുടെ വീട്ടില്‍ തിരച്ചില്‍ ആരംഭിച്ചത്. ഞങ്ങള്‍ അവരുമായി പൂര്‍ണമായി സഹകരിച്ചെന്നും വരദരാജന്‍ പറഞ്ഞു. ”അവര്‍ ആവശ്യപ്പെട്ട ഉപകരണങ്ങളും പാസ്വേഡുകളും ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ നാല് ഉപകരണങ്ങള്‍ എടുത്തിട്ടുണ്ട് – ഒരു മാക്ബുക്ക്, രണ്ട് ഐഫോണുകള്‍, ഒരു ഐപാഡ്-അദ്ദേഹം പറഞ്ഞു.
പിടിച്ചെടുത്ത ഉപകരണങ്ങളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ മാത്രമേ എടുക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ എഡിറ്റര്‍മാരെ പ്രതിനിധീകരിച്ച് ഒരു അഭിഭാഷകന്‍ ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോയിട്ടുണ്ടെന്നും വേണു പറഞ്ഞു.

രാത്രി 9.45 വരെ നടന്ന റെയ്ഡില്‍ 20ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി തിരച്ചില്‍ സമയത്ത് ഓഫീസിലുണ്ടായിരുന്ന ദി വയര്‍ ജീവനക്കാരന്‍ പറഞ്ഞു. അവര്‍ ഐമാകുകള്‍ പിടിച്ചെടുത്തു, ഓഫീസില്‍ ഉണ്ടായിരുന്നവരോട് അവരുടെ ഉപകരണങ്ങളുടെ പാസ്വേഡുകള്‍ ചോദിച്ചു,” അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച നാല് എഡിറ്റര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ലെന്നും അന്വേഷണം നടന്നിട്ടില്ലെന്നും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പൊലിസ് അറിയിച്ചു. സോഷ്യല്‍ മീഡിയ കമ്പനിയായ മെറ്റയെക്കുറിച്ചുള്ള ലേഖനങ്ങളുടെ ഒരു പരമ്പര ഒക്ടോബര്‍ 23-ന് ദി വയര്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് മാളവ്യ പരാതി നല്‍കിയത്.

Related Articles