Current Date

Search
Close this search box.
Search
Close this search box.

ലോക്‌സഭക്കകത്തും എം.പിക്കുനേരെ ‘തീവ്രവാദി, മുല്ല’ വിളി; വ്യാപക വിമര്‍ശനം -വീഡിയോ

ഡല്‍ഹി: സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും മുസ്ലിം പേരുള്ളവര്‍ക്കെല്ലാം തീവ്രവാദ മുദ്ര ചുമത്തുന്നത് മോദി ഇന്ത്യയില്‍ പുതിയ സംഭവമല്ല. എന്നാല്‍ ഇപ്പോള്‍ ലോക്‌സഭക്കകത്ത് വരെ മുസ്ലിം നാമധാരിയായ അംഗത്തിന് നേരെയും ബി.ജെ.പിയുടെ അംഗം ഇപ്പോള്‍ ‘തീവ്രവാദി’ എന്ന് പരസ്യമായി വിളിച്ചിരിക്കുകയാണ്. എന്നിട്ടും അംഗത്തിനെതിരെ കാര്യമായ നടപടിയൊന്നുമില്ല.

സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി എം.പി രമേശ് ബിദുരിയാണ് ബി.എസ്.പിയുടെ ദാനിഷ് അലിക്കെതിരെയാണ് വംശീയമായി അധിക്ഷേപിക്കുകയും തീവ്രവാദിയെന്ന് വിളിക്കുകയും ചെയ്തത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയായിരുന്നു ബിദുരി ദാനിഷിനെ പരാമര്‍ശിച്ച് ഈ മുല്ലയെ ഇവിടുന്ന് പുറത്താക്കൂ, ഈ മുല്ല ഒരു തീവ്രവാദിയാണെന്ന് പറഞ്ഞത്. ഇത് കേട്ട സമയത്ത് ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ രവിശങ്കര്‍ പ്രസാദും ഹര്‍ഷ് വര്‍ധനും ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ലോക്‌സഭ ടി.വിയില്‍ നിന്നുള്ള വീഡിയോ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

സഭ അധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് അദ്ദേഹത്തോട് ഇരിക്കാന്‍ ആവശ്യപ്പെടുകയും പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ബിദുരി നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും ലോക്സഭാ ഉപനേതാവുമായ രാജ്നാഥ് സിംഗ് ഖേദം പ്രകടിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിധുരി പറഞ്ഞത് താന്‍ കേട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങളെ വേദനിപ്പിച്ചാല്‍ പരാമര്‍ശങ്ങള്‍ നടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്നും സിംഗ് ആവശ്യപ്പെട്ടു.

‘ചിലര്‍ പ്രധാനമന്ത്രി ധനരേന്ദ്ര മോദി ഒരു പട്ടിയെപ്പോലെ മരിക്കാനാണ് ആഗ്രഹിക്കുന്നത്” എന്ന് ബിദുരി തന്റെ പ്രസംഗത്തില്‍ പറഞ്ഞതിന് ശേഷമാണ് താന്‍ സ്പീക്കറുടെ ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കാനായി എണീറ്റതെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി എംപി ദാനിഷ് അലി പറഞ്ഞു. ‘ഞാന്‍ ഇടപെട്ട് അദ്ദേഹം എന്താണ് പറയുന്നതെന്ന് ചോദിച്ചു, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെക്കുറിച്ച് ആരും അങ്ങനെ പറഞ്ഞിട്ടില്ല,” അലി പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിദുരി എന്നെ ‘ഭീകരന്‍’ ഉള്‍പ്പെടെയുള്ള പേരുകള്‍ വിളിച്ചത്. അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ച് വെള്ളിയാഴ്ച അലി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

Related Articles