Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സെക്രട്ടറി അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു

ഡല്‍ഹി: ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡ് സെക്രട്ടറിയും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. സഫരിയാബ് ജീലാനി അന്തരിച്ചു. 73 വയസ്സായിരുന്നു. ബാബരി മസ്ജിദ്, പൗരത്വ നിയമം തുടങ്ങിയ നിരവധി വ്യവഹാരങ്ങളില്‍ പേഴ്‌സണല്‍ ലോ ബോര്‍ഡിന് വേണ്ടിയും മറ്റു കക്ഷികള്‍ക്കുമായി നിരന്തരം നീതിക്കായി പോരാട്ടം നടത്തിയിരുന്നു. അടുത്തിടെ തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ലഖ്നൗവില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം.

90കളുടെ തുടക്കം മുതല്‍ അയോധ്യയിലെ മസ്ജിദിന്റെ സ്ഥലത്ത് ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രചാരണവുമായി ജീലാനി നിയമപോരാട്ടം നടത്തിയിരുന്നു. 1986-ല്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകൃതമായതിന് ശേഷം അതിന്റെ ആദ്യ കണ്‍വീനറായി അദ്ദേഹം നിയമിതനായി. ബാബറി മസ്ജിദ് കേസിന് പുറമെ നിരവധി ഉന്നത കേസുകളില്‍ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്.

നേരത്തെ, വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് തലയില്‍ ഗുരുതര പരുക്കേല്‍ക്കുകയും മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ലഖ്‌നൗവിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

Related Articles