Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി യു.എന്നിന് 2.5 മില്യണ്‍ ഡോളര്‍ നല്‍കി ഇന്ത്യ

റാമല്ല: ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന United Nations Relief and Works Agency for Palestine Refugees in the Near East (UNRWA) ന് 2.5 മില്യണ്‍ യു.എസ് ഡോളര്‍ സംഭാവന നല്‍കി ഇന്ത്യ. 2022-23 സാമ്പത്തിക വര്‍ഷം ആകെ നല്‍കുന്ന 5 മില്യണ്‍ ഡോളറിന്റെ ആദ്യ പങ്കാണ് ഇന്ത്യ ഇപ്പോള്‍ നല്‍കിയത്. റാമല്ലയിലെ ഇന്ത്യന്‍ വക്താവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസം, സാമൂഹിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഏജന്‍സിയുടെ പ്രധാന പരിപാടികള്‍ക്കും സേവനങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഫണ്ട് നല്‍കിയതെന്നും ഇന്ത്യന്‍ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനിലെ റാമല്ലയിലുള്ള ഇന്ത്യന്‍ പ്രതിനിധി ഓഫീസില്‍ വെച്ച് യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ വിദേശ ബന്ധ വകുപ്പിലെ അസോസിയേറ്റ് ഡോണര്‍ റിലേഷന്‍സ് ആന്‍ഡ് പ്രോജക്ട് ഓഫീസര്‍ മിസ് സുറാന്‍ വുവിന് ഇന്ത്യ സാമ്പത്തിക സംഭാവന കൈമാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നല്‍കുന്ന ഒരു യുഎന്‍ ഏജന്‍സിയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. 2018 മുതല്‍ ഇന്ത്യ 22.5 മില്യണ്‍ ഡോളര്‍ യു.എന്നിന് സംഭാവന നല്‍കിയിട്ടുണ്ട്.

 

Related Articles