Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ ഭരണകൂടത്തിന് സഹായവുമായി ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് സഹായവുമായി ഇന്ത്യ. അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ പുതിയ ചുവട് മാറ്റമാണിത്.

2022-2023 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ അഫ്ഗാനിസ്ഥാന്റെ സഹായത്തിനായി 27 മില്യണ്‍ ഡോളറിന് തില്യമായ ഇന്ത്യന്‍ രൂപ നല്‍കാന്‍ ഫെബ്രുവരി ഒന്നിന് ഇന്ത്യന്‍ സര്‍ക്കാര്‍ നിശ്ശബ്ദമായി അനുവദിച്ചു. ബജറ്റ് ഇന പരിപാടിയനുസരിച്ച്, അഫ്ഗാന്‍ ജനതയുടെ സഹായത്തിനും, അഫ്ഗാന്‍ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനും, രാജ്യത്ത് നിലവിലുള്ള ഇന്ത്യന്‍ പദ്ധതിക്കായും പണം വിതരണം ചെയ്യുന്നതായിരിക്കും -ഏഷ്യ ടൈംസിനെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

2021ല്‍ അഷ്‌റഫ് ഗനിയുടെ സര്‍ക്കാറിന് ഇന്ത്യ നല്‍കിയ 47 മില്യണ്‍ ഡോളറിനെക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ അനുവദിച്ച വിഹിതം. എങ്കിലും, അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പെട്ടെന്നുള്ള നിലപാട് മാറ്റമാണിത് കുറിക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles