Current Date

Search
Close this search box.
Search
Close this search box.

അര്‍ണബ് ഗോസ്വാമിയടക്കം 11 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിച്ച് ‘ഇന്ത്യ’ കൂട്ടായ്മ

ഡല്‍ഹി: രാജ്യത്തെ ഭിന്നിപ്പിക്കുന്നതും വര്‍ഗ്ഗീയത ഇളക്കിവിടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന 14 ടി.വി വാര്‍ത്ത അവതാരകരെയും നാല് ടി.വി ചാനലുകളെയും ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി പുതിയ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണി. റിപ്പബ്ലിക് ടി.വിയുടെ അര്‍ണബ് ഗോസ്വാമിയടക്കമുള്ള 11 വാര്‍ത്ത അവതാരകരെ ബഹിഷ്‌കരിക്കുമെന്നാണ് വ്യാഴാഴ്ച പ്രഖ്യാപനമുണ്ടായത്.

ന്യൂസ് 18ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിലെ അദിതി ത്യാഗി, ഡി.ഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്ര ത്രിപാഠി, ഭാരത്24ലെ റൂബിക ലിയാഖത്ത്, ഇന്ത്യാ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടി.വിയിലെ പ്രാചി പരാശര്‍, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, റിപ്പബ്ലിക് ഭാരതിന്റെ അര്‍ണബ് ഗോസ്വാമി എന്നിവരാണ് 11 ടി.വി അവതാരകര്‍.

‘വര്‍ഗ്ഗീയ ഉള്ളടക്കമുള്ള സംവാദങ്ങളും’ ‘പൊതുതാത്പര്യ വിഷയങ്ങളില്‍ നിന്ന് അകന്നുള്ള റിപ്പോര്‍ട്ടിംഗും’ മൂലം ഈ ചാനലുകളിലേക്ക് ഇനി തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്ന് ‘ഇന്ത്യ’ കൂട്ടായ്മ അറിയിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ ഏകോപന സമിതി യോഗത്തിനു ശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

”ഞാന്‍ ഗോഡി മീഡിയയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യന്‍ സഖ്യത്തിനെതിരെ നിരന്തരം സംസാരിക്കുന്ന ചില അവതാരകരുണ്ട്. ഞങ്ങളുടെ പ്രതിനിധികള്‍ ഇനി അവിടെ പോകേണ്ടതില്ലെന്ന് തീരുമാനിച്ചു.’ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു.

ബിജെപിക്ക് അനുകൂലമായി പക്ഷപാതം കാണിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ടെലിവിഷന്‍ ചാനലുകളെയും പരാമര്‍ശിക്കാന്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഉപയോഗിക്കുന്ന പദമാണ് ‘ഗോഡി മീഡിയ’.

Related Articles