Current Date

Search
Close this search box.
Search
Close this search box.

‘ഹൃദയ ദര്‍പ്പണം’ പ്രകാശനം ചെയ്തു

കോഴിക്കോട്: കുഴിച്ചു മൂടുന്നതെല്ലാം ഇല്ലാതാവില്ലെന്നും കുഴിച്ചിട്ട വിത്തുകളെപ്പോലെ അവ മുളച്ചുവരുമെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കര്‍ഷക സമരത്തിന്റെ വിജയമെന്നും കവിയും സാഹിത്യകാരനുമായ പി.കെ.പാറക്കടവ് പറഞ്ഞുയ
ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ എഴുതിയ ‘ഹൃദയ ദര്‍പ്പണം’എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്മയുടെ വെളിച്ചം പ്രചരിപ്പിക്കുന്നവരാവണം എഴുത്തുകാരെന്നും അദ്ദേഹം പറഞ്ഞു. ഹന്ന ജാബിര്‍ പുസ്തകം ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി ശാക്കിര്‍ അധ്യക്ഷത വഹിച്ചു. കെ.ടി.സൂപ്പി, ‘രചനകളിലെ ഹൃദയ സാന്നിദ്ധ്യം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഫൈസല്‍ പൈങ്ങോട്ടായി, ഡോ. എ.എ ഹലീം, യാസിര്‍ മുഹമ്മദ്, അബ്ദുല്ലക്കോയ കണ്ണങ്കടവ്, ബാബു സല്‍മാന്‍, സി.വി.ഹംസക്കോയ എന്നിവര്‍ സംസാരിച്ചു. ആഇശ ഗാനമാലപിച്ചു. സിറാജുദ്ദീന്‍ ഇബ്‌നു ഹംസ സ്വാഗതവും ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ നന്ദിയും പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles