Current Date

Search
Close this search box.
Search
Close this search box.

ഇല്യുമൈന്‍ – 2023 പ്രവാചക ക്വിസ്; അല്‍ഫലാഹ് ജേതാക്കള്‍

കോഴിക്കോട്: ഐ.ഇ.സി.ഐ ഹയര്‍ എജ്യുക്കേഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് നബിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നടന്ന ഇല്യുമൈന്‍-2023 സംസ്ഥാനതല പ്രവാചക ക്വിസ് മത്സരത്തില്‍ പെരിങ്ങാടി അല്‍ഫലാഹ് വിമണ്‍സ് കോളേജിലെ ഷഹാന കെ.പി, അംന എം എന്നിവര്‍ ഒന്നാം സ്ഥാനം നേടി പതിനായിരം രൂപയുടെ കാഷ് പ്രൈസിനര്‍ഹരായി. മൂന്ന് തലങ്ങളിലായി നടന്ന മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ് സാഹിബ് ഉല്‍ഘാടനം ചെയ്തു. അബൂ അമ്മാര്‍ യാസിര്‍ ഖാദിയുടെ സീറാ പരമ്പരയെ അവലംബമാക്കിയാണ് മത്സരം നടന്നത്.

എട്ട് ടീമുകള്‍ മാറ്റുരച്ച ഗ്രാന്റ്ഫിനാലെയില്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലെ യുസ്‌റ അഹമ്മദ്, ഹിമ നസ്‌റിന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും കാസര്‍ഗോഡ് ആലിയ ഇന്റര്‍നാഷനല്‍ അക്കാദമിയിലെ മുഹമ്മദ് സഫ്‌വാന്‍, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യഥാക്രമം ഏഴായിരം രൂപയും അയ്യായിരം രൂപയുമായിരുന്നു രണ്ടും മൂന്നും സമ്മാനങ്ങള്‍.

ക്വിസ് മാസ്റ്റര്‍ എസ്. ഖമറുദ്ദീന്‍, സുഹൈറലി തിരുവിഴാംകുന്ന് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. മുഹമ്മദ് ഹാനിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയില്‍ ഹയര്‍ എജുക്കേഷന്‍ ബോര്‍ഡ് അസി. ഡയറക്ടര്‍ അഡ്വ. മുബശ്ശിര്‍ സ്വാഗതഭാഷണം നടത്തി. ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. ബദീഉസ്സമാന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Related Articles