Current Date

Search
Close this search box.
Search
Close this search box.

ഇല്‍ഹാം ഉമറിനെതിരെ വധഭീഷണിയും വംശീയാധിക്ഷേപവും

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി ഉണ്ടായതായി പരാതി. യു.എസിലെ മുസ്ലിം വിരുദ്ധ വിദ്വേഷത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാലാണ് തനിക്കെതിരെ വധഭീഷണി ഉണ്ടായതെന്ന് ചൊവ്വാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഉമര്‍ പറഞ്ഞു.

നേരത്തെ അവരുടെ സഹപാര്‍ലമെന്റേറിയന്‍ ലോറന്‍ ബോബര്‍ട്ട് ഇല്‍ഹാന്‍ ജിഹാദി സ്‌ക്വാഡ് അംഗമാണെന്നും അവര്‍ ചാവേര്‍ പടയാളിയാണെന്നും ഒരു വീഡിയോവില്‍ വംശീയ അധിക്ഷേപമുയര്‍ത്തിയിരുന്നു. പ്രസ്താവന പിന്‍വലിച്ച് ലോറന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ഇല്‍ഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇല്‍ഹാന് വോയിസ് മെയില്‍ സന്ദേശത്തില്‍ അധിക്ഷേപ വാക്കുകളും വധഭീഷണിയും അയച്ചത്.

ഇത്തരം അഭിപ്രായത്തിന്റെ പേരില്‍ ബോബര്‍ട്ടിനെതിരെ നടപടിയെടുക്കാന്‍ തയാറാകാത്ത റിപ്പബ്ലിക്കന്‍ നേതൃത്വം മുസ്ലിം വിരുദ്ധ വിദ്വേഷത്തിനെതിരെ എഴുന്നേറ്റു നില്‍ക്കണമെന്നും അത് പരിഹരിക്കുന്നത് വരെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉമര്‍ ആവശ്യപ്പെട്ടു.

ഭീഷണി വോയിസ് മെയില്‍ ഉമര്‍ വാര്‍ത്തസമ്മേളനത്തില്‍ കേള്‍പ്പിക്കുകയും ചെയ്തു. ‘നിന്നെ ഈ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാനായി അവസരം കാത്തുനില്‍ക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. നീ അധികകാലം ജീവിക്കില്ല, അത് എനിക്ക് നിന്നോട് ഉറപ്പ് നല്‍കാന്‍ കഴിയും’ തുടങ്ങിയ ഭീഷണികളും രൂക്ഷമായ തെറിവിളികളുമാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. തിങ്കളാഴ്ചയാണ് ഉമറിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. ബോബര്‍ട്ട് ഉമറിനെ വിളിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അജ്ഞാത ഫോണ്‍ വിളി വന്നത്.

‘എന്റെ ഹിജാബ് അഴിച്ചുമാറ്റി മുന്നോട്ടു പോകുക എന്നത് എനിക്ക് ഒരിക്കലും ഒരു ഓപ്ഷനായിരുന്നില്ല. കാരണം എനിക്കറിയാം നമ്മളെല്ലാം നമ്മുടെ മൂല്യങ്ങള്‍ക്ക് വേണ്ടി അഭിമാനത്തോടെയാണ് നിലകൊള്ളുന്നതെന്ന്. ഈ രാജ്യത്തിന്റെ വൈവിധ്യവും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും ആഘോഷിക്കുമ്പോള്‍ മറ്റുള്ളവര്‍ നമുക്കൊപ്പം നില്‍ക്കുന്നു.’- ഇല്‍ഹാന്‍ ട്വീറ്റ് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles