Current Date

Search
Close this search box.
Search
Close this search box.

ഇഗ്‌നൈറ്റ് യുവര്‍ പാഷന്‍; ഓണ്‍ലൈന്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കൗമാരത്തിന്റെ ആവേശത്തെ നന്മയുടെ ലോകത്തേക്ക് വഴിനടത്തുക എന്ന ലക്ഷ്യമിട്ട് ടീന്‍ ഇന്ത്യ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ഇഗ്‌നൈറ്റ് യുവര്‍ പാഷന്‍’ ഓണ്‍ലൈന്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

അമ്‌നാ അനാന്‍ പറവൂര്‍ (ഒന്നാംസ്ഥാനം),2) ഇംറാന്‍ ബിന്‍ അബൂബക്കര്‍, യു.എ.ഇ (രണ്ടാംസ്ഥാനം), നവാല്‍ ഫര്‍ഹീന്‍ കെ.എ ആലുവ (മൂന്നാംസ്ഥാനം) കരസ്ഥമാക്കി.

ആറ് ടാസ്‌കുകളിലൂടെ പുണ്യകര്‍മ്മങ്ങളുടെയും നന്മയുടെയും പടവുകള്‍ കയറാന്‍ പ്രോത്സാഹനം നല്‍കുന്ന തരത്തിലായിരുന്നു ഓണ്‍ലൈന്‍ കാമ്പയിന്‍ സംഘടിപ്പിച്ചത്. അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത പരിപാടിയില്‍ എല്ലാ ടാസ്‌കുകളും പൂര്‍ത്തീകരിച്ച് ഫൈനല്‍ റൗണ്ടിലെത്തിയ 150ഓളം വിദ്യാര്‍ഥികളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.

കാമ്പയിനോടനുബന്ധിച്ച് നടന്ന വെബിനാറുകളില്‍’ഇഗ്‌നൈറ്റ്‌യൂവര്‍ പാഷന്‍’ എന്ന വിഷയത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ജി.എസ്. പ്രദീപ്, ‘ഹൗ സക്സസ് ഫുള്‍ പീപ്പിള്‍ തിങ്ക് ആന്റ് പ്ലാന്‍’ എന്ന വിഷയത്തില്‍ ട്രൈനര്‍ മുസ്തഫ പി.സി, ‘ചിന്ത ശാസ്ത്രം, ദൈവം’ എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.

 

Related Articles