Current Date

Search
Close this search box.
Search
Close this search box.

യാസര്‍ അറഫാത്തിന്റെ വീട് തകര്‍ത്ത് ഇസ്രായേല്‍ സേന

ഗസ്സ സിറ്റി: മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ വീട് ഇസ്രായേല്‍ സേന തകര്‍ത്തതായി ഫലസ്തീന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രാലയം സ്ഥിതീകരിച്ചു. ഫലസ്തീന്‍ ജനതയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും അവര്‍ ആരോപിച്ചു.

1995 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലാണ് യാസര്‍ അറഫാത്ത് ഇവിടെ കഴിഞ്ഞിരുന്നത്. തകര്‍ന്ന വീടിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ സാംസ്‌കാരിക വകുപ്പ് മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. ‘യാസര്‍ അറഫാത്തിന്റെ വീട് തകര്‍ത്തതിലൂടെ ഒരു ജനതയുടെ പോരാട്ടത്തിന്റെ ശേഷിപ്പുകളെ ഇല്ലാതാക്കുകയാണ് അധിനിവേശ സേന ലക്ഷ്യം വെക്കുന്നത്’- സാംസ്‌കാരിക വകുപ്പ് മന്ത്രി ആതിഫ് അബൂസൈഫ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

‘ഫലസ്തീനികളുടെ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് അദ്ദേഹത്തിന്റെ വീട്. ഇസ്രായേല്‍ ഭീകരതയുടെ വ്യക്തമായ തെളിവായി എന്നെന്നും ഈയൊരു ആക്രമണം മാറും’ ആതിഫ് അബൂസൈഫ് കൂട്ടിച്ചേര്‍ത്തു.

Related Articles