Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ്: സാമുദായിക കലാപത്തിനെതിരെ മാര്‍ച്ച്

ധാക്ക: രാജ്യത്ത് നാല് ദിവസമായി വ്യാപിക്കുന്ന സാമുദായിക ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നൂറുകണക്കിന് പേര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കിഴക്കന്‍ ജില്ലയായ കുമിലയില്‍ ഹിന്ദു ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍പാദത്തില്‍ ഇസ്‌ലാം മത വിശ്വാസികള്‍ വിശുദ്ധ ഗ്രന്ഥമായ കാണുന്ന ഖുര്‍ആനിന്റെ പകര്‍പ്പ് കാണിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമാണ് ഹിന്ദു വിശ്വാസികള്‍ക്കും അവരുടെ ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണം ശക്തമായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഈയിടെ വിവിധ ഹിന്ദുമത സ്ഥലങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത് രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളാണെന്ന് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു.

ഹിന്ദു ദേവന്റെ കാല്‍മുട്ടില്‍ ഖുര്‍ആന്‍ വെച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെതിരെ തെക്കുകിഴിക്കന്‍ നോക്കാലി ജില്ലയില്‍, പത്ത് ദിവസത്തെ ഹിന്ദു ആഘോഷമായ ദുര്‍ഗ പൂജ നടക്കുന്നതിനിടെ നൂറുകണക്കിന് മുസ്‌ലിംകള്‍ പ്രതിഷേധച്ചതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 15ന് ആക്രമണം ആരംഭിക്കുന്നത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles